Type Here to Get Search Results !

Bottom Ad

ബി.ജെ.പി ചതിച്ചു: വാഗ്ദാനം പാലിച്ചില്ല, തുറന്നടിച്ച് വെള്ളാപ്പള്ളി


കോഴിക്കോട് (www.evisionnews.in): എന്‍.ഡി.എയില്‍ സംഖ്യകക്ഷിയാകുന്നതിന് മുമ്പ് വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ നല്‍കാതെ ബിഡിജെഎസിനെ ബി.ജെ.പി ചതിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. സ്ഥാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ഉറപ്പുകള്‍ പാലിക്കാനുള്ള സാമാന്യ മര്യാദ ബിജെപി കാണിച്ചില്ല. ബി.ജെ.പിയുമായുള്ള ബിഡിജെഎസിന്റെ സഖ്യം ഗുണം ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ട സ്ഥാനങ്ങള്‍ ഇതുവരെ ലഭിക്കാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്. പ്രതീക്ഷകള്‍ നല്‍കിയിട്ട് വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ നിരാശയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

ബി.ജെ.പിയുമായി പ്രശ്‌നങ്ങളില്ലെന്നും സ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. ബിഡിജെഎസിന് അതൃപ്തിയുണ്ടെന്ന സൂചനകള്‍ തന്നെയാണ് തുഷാറിന്റെ വാക്കുകളിലുമുള്ളത്. ഇക്കാര്യത്തില്‍ ബിജെപി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ത്തന്നെ തീരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് ബിഡിജെഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്നാണ് സൂചന. ഇതിന്റെ ഭാഗമായി ബിഡിജെഎസിന്റെ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് നടക്കുന്നുണ്ട്.


Keywords: kerala-news-news-calicut-vellappally

Tags

Post a Comment

0 Comments

Top Post Ad

Below Post Ad