നീലേശ്വരം (wwww.evisionnews.in) : വനിതാ സാഹിതി ജില്ലാ സമ്മേളനം നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തിൽ നടന്നു. വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗവും കവയിത്രിയുമായ എം എം അനിത ഉദ്‌ഘാടനം ചെയ്തു. കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി തന്നെ വീട്ടമ്മവത്കരണത്തെ ചെറുത്തു നില്ക്കാൻ സ്ത്രീകൾ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സീതാദേവി കരിയാട്ട് അധ്യക്ഷത വഹിച്ചു. രമ്യ കെ പുളിന്തോട്ടി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം വത്സലാനാരായണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം വാസുചോറോട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ.എൻപി വിജയൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ നായർ, വിനോദ്‌കുമാർ പെരുമ്പള എന്നിവർ പ്രസംഗിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് കർശനശിക്ഷ ഉറപ്പുവരുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.ഒക്ടോബർ 23 ന് കാഞ്ഞങ്ങാട്ട് നടക്കുന്ന പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനും തീരുമാനിച്ചു.
ഭാരവാഹികൾ : സീതാദേവി കരിയാട്ട് (പ്രസിഡണ്ട്), പി സി പ്രസന്ന തിരുമുമ്പ്,ജ്യോതിപാണൂർ, ഹേമലത (വൈസ് പ്രസിഡണ്ട്) വത്സലാനാരായണൻ (സെക്രട്ടറി), രമ്യ കെ പുളിന്തോട്ടി, ഡോ.പൂമണി, സിന്ധു പനയാൽ (ജോ.സെക്രട്ടറി) ജലജാ നാരായണൻ (ട്രഷറർ).
Keywords: Vanitha-sahithi-district-xommitte
Post a Comment
0 Comments