കാസര്‍കോട് (www.evisionnews.in) : 1.25 ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും തിരിച്ചേല്‍പ്പിക്കാതെ കമ്പനിയെ വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. മധൂര്‍-ഷിരിബാഗിലുവിലെ എസ്.ബി തിലകിനെതിരെയാണ് കേസ്.
കുമ്പള നാരായണ മംഗലത്തെ കോട്ടേക്കാര്‍ ട്രേഡേര്‍സ് നടത്തുന്ന മുഖാരിക്കണ്ടം ഐ.സി. റോഡിലെ കൃഷ്ണകുമാറിന്റെ പരാതിയിലാണ് കേസ്. 2016 ജനുവരി മുതല്‍ കോട്ടേക്കാര്‍ ട്രേഡേര്‍സില്‍ അടക്കാനുള്ള 1.25 ലക്ഷം രൂപ തിലക് തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ കമ്പനി ആവശ്യത്തിന് നല്‍കിയ മോട്ടോര്‍ സൈക്കിളും തിരിച്ച് നല്‍കിയില്ല. കാസര്‍കോട് സി.ജെ.എം കോടതിയില്‍ കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി കുമ്പള പോലീസിന് നിര്‍ദ്ദേശം നല്‍കി.
Keywords: Shiribagilu-bike-1.25 lakh rs-
Post a Comment
0 Comments