ഉപ്പള (www.evisionnews) : പെരുന്നാള്‍ ദിനത്തില്‍ പുലര്‍ച്ചെ 3ന് ഉപ്പളയിലെ കടകളില്‍ കയറി വ്യാപാരികളെ ഭീഷണിപ്പെടുത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു.
വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. ഇതിലൊരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. സംഘമെത്തിയ തിങ്കളാഴ്ച പുലര്‍ച്ചെയും ഉപ്പളയിലെ വസ്ത്രക്കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. അതിനിടെയാണ് കാറിലെത്തിയ സംഘം വസ്ത്രവ്യാപാരികളെയും ജീവനക്കാരെയും ശല്യപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സംഘത്തെ കൈകാര്യം ചെയ്യുകയായിരുന്നു.
പൊലീസിലും വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയത്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.
Keywords: shop-attacke-news-uppala
Post a Comment
0 Comments