കാസര്‍കോട് (www.evisionnews.in) : മദ്യലഹരിയില്‍ ഭാര്യയേയും പ്രായപൂര്‍ത്തിയാവാത്ത മക്കളെയും മര്‍ദ്ദിച്ചതിന് കേസ്. സൂരംബയലിലെ രാധാകൃഷ്ണ(35)നെതിരെയാണ് കേസ്.കഴിഞ്ഞ ദിവസം രാത്രി എട്ടരമണിക്ക് വീട്ടില്‍ വെച്ചാണ് സംഭവം. മദ്യലഹരിയിലെത്തി കുട്ടികളെ മര്‍ദ്ദിക്കുന്നത് കണ്ട് ഭാര്യ ജയന്തി തടയാന്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് കത്തി വീശി കൈക്ക് മുറിവേല്‍പ്പിച്ചു. ജയന്തിയെ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും രാധാകൃഷ്ണന്‍ ഓടി രക്ഷപ്പെട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. ജുവൈനല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ആക്ട് പ്രകാരമാണ് രാധാകൃഷ്ണനെതിരെ കേസെടുത്തത്.
Keywords: case-attack-kasaragod
Post a Comment
0 Comments