Type Here to Get Search Results !

Bottom Ad

ആറുവയസ്സുകാരനെ കൊന്ന് കിണറ്റില്‍ തള്ളിയ പിതാവ് പോലീസില്‍ കീഴടങ്ങി


കൊച്ചി   (www.evisionnews.in)    : ആറുവയസ്സുകാരനായ മകനെ കൊന്ന് പൊട്ടകിണറ്റില്‍ തള്ളിയ അച്ഛന്‍ പോലീസില്‍ കീഴടങ്ങി. പെരുമ്പാവൂരിനടുത്ത് മീമ്പാറ സ്വദേശിയായ ബാബുവാണ് തിങ്കളാഴ്ച കോടനാട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ബാബുവിനെയും മകനെയും കാണുന്നില്ലെന്ന് അറിയിച്ചുകൊണ്ട് ബാബുവിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിവരികെയാണ് പ്രതി കീഴടങ്ങിയത്.

ശനിയാഴ്ച ഭാര്യയുടെ ചേച്ചിയുടെ വീട്ടില്‍ നിന്നും വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞ് ബാബു മകനെ കൂട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് മകനെ കൊന്ന് വീടിന് നൂറ് മീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. മുമ്പ് എന്തെങ്കിലും കേസോ ക്രിമിനല്‍ സ്വഭാവമോയുള്ളയാളോ അല്ല ബാബുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ കുറച്ച്കാലമായി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ഇതായിരിക്കും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് കരുതുന്നത്.
മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന് സാധിക്കാത്തത് കൊണ്ടാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്നും പോലീസ് കരുതുന്നു. പോലീസ് പ്രതിയെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Keywords: Father-killed-son-perumbaavoor

Tags

Post a Comment

0 Comments

Top Post Ad

Below Post Ad