Type Here to Get Search Results !

Bottom Ad

വൈവാഹിക തര്‍ക്കങ്ങള്‍ മഹല്ലുകളില്‍ തന്നെ പരിഹരിക്കണം : സംയുക്ത ജമാഅത്ത്


കാസര്‍കോട്:(www.evisionnews.in) മുസ്ലിം സമുദായത്തിലെ വൈവാഹിക തര്‍ക്കങ്ങള്‍ അതാത് മഹല്ലില്‍ പരിഹരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്്ലിം ജമാഅത്ത് ഭാരവാഹികളുടെ യോഗം അംഗ ജമാഅത്തുകളോട് ആവശ്യപ്പെട്ടു. മഹല്‍ കമ്മിറ്റികള്‍ക്കു പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കങ്ങള്‍ സംയുക്ത ജമാഅത്ത് ഖാസിയുടെ നേതൃത്വത്തിലുള്ള മസ്്ഹലത്ത് കമ്മിറ്റിക്ക് വിടേണ്ടതാണ്. ഒക്ടോബറില്‍ വഖഫ് സെമിനാര്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുള്ള സ്വാഗതം പറഞ്ഞു. ഭാരവാഹികളായ എന്‍.എ അബൂബക്കര്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, എം.എ അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.ബി മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കൊല്ലമ്പാടി, എം.എ മജീദ് പട്ള എന്നിവര്‍ സംസാരിച്ചു.

keywords : marriage-issue-from-family-mahal-samyuktha-jamath

Post a Comment

0 Comments

Top Post Ad

Below Post Ad