Type Here to Get Search Results !

Bottom Ad

നഗരത്തില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തളങ്കര സ്വദേശി അറസ്റ്റില്‍


കാസര്‍കോട്  (www.evisionnews.in) : സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ സംഘം ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മൂന്ന പേരെ പിടികിട്ടാനുണ്ട്.പ്രതികള്‍ക്കെതിരെ ടൗണ്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. 

കറന്തക്കാട്ടെ കെ. കൃഷ്ണനാ(25)ണ് പരിക്കേറ്റത്. തളങ്കരയിലെ സൈനുല്‍ ആബിദ് എന്ന റാമ്പോ ആബിദാ(22)ണ് അറസ്റ്റിലായത്. 11ന് രാത്രി എയല്‍ലൈന്‍സ് ജംഗ്ഷനില്‍ വെച്ച് കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ടൗണ്‍ എസ്.ഐ രഞ്ജിത് രവീന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. കാര്‍ സൈഡ് കൊടുക്കാത്തതിന് പിറകിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരന്‍ ഹോണടിച്ചതാണ് മദ്യപിച്ച പ്രതികളെ പ്രകോപിപ്പിച്ചത്.

Keywords: Youth-attacked-in-town-arrested-murder-attempt


Post a Comment

0 Comments

Top Post Ad

Below Post Ad