Type Here to Get Search Results !

Bottom Ad

ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ രാത്രി 9 മുതല്‍ പുനരാരംഭിക്കും



കാസര്‍കോട്:(www.evisionnews.in) കാവേരി നദീജലതര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനഃരാരംഭിക്കും. ഇന്നു രാത്രി ഒന്‍പതു മുതലുള്ള സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ബസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നു കര്‍ണാടക പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.

അതേസമയം, ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാവിലെ 11.30ന് മെജസ്റ്റിക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 19 ബോഗികളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ യാത്രതിരിച്ചു. 1550 പേര്‍ മെജസ്റ്റിക്കില്‍ നിന്നും ട്രെയിനില്‍ കയറി. തുടര്‍ന്നുള്ള സ്റ്റേഷനുകളില്‍ നിന്നും 180, 295, 500 എന്ന കണക്കില്‍ യാത്രക്കാര്‍ കയറിയിട്ടുണ്ട്.


Keywords:Kerala-RTC-Bengalore-service

Post a Comment

0 Comments

Top Post Ad

Below Post Ad