തൃക്കരിപ്പൂര്‍:(www.evisionnews.in) തൃക്കരിപ്പൂര്‍ ഗവ. പോളിയില്‍ എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥികള്‍ക്ക് വഴിനടക്കാന്‍ പറ്റാത്ത വിധം നിരന്തരം അക്രമങ്ങളിലൂടെ അടിച്ചമര്‍ത്തുന്ന എസ്.എഫ്.ഐക്കെതിരെ ഉയര്‍ന്നുവന്ന പൊതു സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും എതിര്‍പ്പുമൂലം ഉണ്ടായ ജാള്യത മറച്ചു വെക്കാനാണ് എം.എസ്.എഫിനെതിരെ വ്യാജ പ്രസ്താവനകളുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് എം.എസ്.എഫ്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ തല സമാധാന യോഗത്തില്‍ തൃക്കരിപ്പൂര്‍ പോളിയില്‍ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നുവെന്നും ഈയിടെ നടന്ന പോളി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളെ തിരസ്‌കരിക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ പ്രസ്താവന തന്ത്രവുമായി എസ്.എഫ്.ഐ രംഗത്ത് വന്നിരിക്കുന്നതെന്നും എം.എസ്.എഫ് കുറ്റപ്പെടുത്തി.
എസ്.എഫ്.ഐക്കാരെ തൃക്കരിപ്പൂര്‍ ടൗണില്‍ വെച്ച് മര്‍ദ്ദിക്കുന്നുവെന്നത് കല്ലുവെച്ച നുണയാണെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചന്തേര, ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
keywords : msf-trikaripor-msf-sfi-issue

Post a Comment
0 Comments