കാസര്‍കോട്: (www.evisionnews.in) ഉപ്പള ടൗണില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ലാത്തികൊണ്ടടിച്ച ഏ ആര്‍ ക്യാമ്പിലെ പോലീസുകാരനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. പോലീസ് മര്‍ദ്ദനം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു.
ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെ പോലീസുകാരന്‍ ലാത്തികൊണ്ടടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഉപ്പള മുസോടിയിലെ ഖാലിദിനെ (27) പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റുചെയ്തിട്ടുണ്ടെന്നും ഖാലിദിനെ ജാമ്യത്തില്‍ വിട്ടയക്കുമെന്നും മഞ്ചേശ്വരം പോലീസ് അറിയിച്ചു.
Keywords: Uppala-police-attack-
Post a Comment
0 Comments