ബദിയടുക്ക (www.evisionnews.in) : കന്യപ്പാടി പരിസരങ്ങളില്‍ നിന്ന് മോഷണം പോയ പശുക്കള്‍ അറവുശാലകളിലെത്തിയതായി നാട്ടുകാര്‍. മേഞ്ഞു നടക്കുന്നതിനിടയിലും തൊഴുത്തില്‍ കയറിയും 15 വോളം പശുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മയക്കു മരുന്ന് കുത്തി വെച്ച ശേഷം വാഹനത്തില്‍ കടത്തിയാണ് പശു മോഷണം ആവര്‍ത്തിക്കുന്നത്.
ഇങ്ങനെ മയക്കു മരുന്നു നല്‍കിയ ഒരു പശു ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഗോളിയടുക്കയിലെ ചന്ദ്രന്റെയും, കാന്തലയിലെ ഹമീദ്, തല്‍പ്പനാജെയിലെ ബാലന്‍, നീര്‍ച്ചാലിലെ മൊയ്തീന്‍ തുടങ്ങിയവരുടെ പശുക്കളാണ് അടുത്ത ദിവസങ്ങളില്‍ കാണാതായത്.
Keywords: Kannyappadi-cow-theft
Post a Comment
0 Comments