Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വീടിന്റെ വാതില്‍ പൊളിച്ച് 22 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു


മഞ്ചേശ്വരം  (www.evisionnews.in) : മഞ്ചേശ്വരത്ത് ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ വാതില്‍ പൊളിച്ച് കവര്‍ച്ച. 22 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു. ബഡാജെ ചൗക്കിയിലെ ഇസ്മയിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

മള്ഹറില്‍ ഉറൂസ് നടക്കുന്നതിനാല്‍ ഇസ്മായിലിന്റെ ഭാര്യയും മക്കളും രണ്ട് ദിവസം മുമ്പ് വീട് പൂട്ടി ഉറൂസ് നഗരിക്കടുത്തുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ മകന്‍ റഷാദ് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചയറിഞ്ഞത്. മുന്‍ഭാഗത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് വീട് പരിശോധിച്ചു.

keywords: Manjeswr-house-theft-news

Post a Comment

0 Comments

Top Post Ad

Below Post Ad