Type Here to Get Search Results !

Bottom Ad

പടന്നാക്കാട്ട് ബൈക്കു തടഞ്ഞ് കഞ്ചാവു സംഘം യുവാവിനെ വധിക്കാന്‍ ശ്രമിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in) : കഞ്ചാവു വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു കൈമാറിയെന്ന് ആരോപിച്ച് ബൈക്കു തടഞ്ഞുനിര്‍ത്തി യുവാവിനെ അക്രമിച്ചു. സാരമായി പരിക്കേറ്റ പടന്നക്കാട്, അനന്തന്‍പ്പള്ളയിലെ ഫാറൂഖി (28)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30 മണിയോടെ സിയാറത്തിങ്കരയില്‍ നിന്നു ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് അക്രമം. അമല്‍, സുജിത്ത്, ശ്യാം എന്നിവരാണ് അക്രമിച്ചതെന്നു ഫാറൂഖ് പരാതിപ്പെട്ടു. ഇവര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസെടുത്തു.

Keywords: Youth-attacked-by-khanjav-maphia-padnakkad

Post a Comment

0 Comments

Top Post Ad

Below Post Ad