ഉപ്പള (www.evisionnews.in) : ഉപ്പളയിലും പരിസരങ്ങളിലും കഞ്ചാവും മയക്ക് മരുന്നും വിതരണം ചെയ്യുന്ന ഗൂഢ സംഘത്തിനെതിരെ ജില്ലാ പോലീസ് ചീഫിനും, സി.ഐ ക്കും പരാതി നല്‍കിയ യൂത്ത് ലീഗ് നേതാവിനെ കഞ്ചാവ് മാഫിയ അപായപ്പെടുത്താന്‍ ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ മണിമുണ്ടയിലാണ് സംഭവം. മഞ്ചേശ്വരം മണ്ഡലം യൂത്ത ലീഗ് സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാനെയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്.
ക്ലീന്‍ ഉപ്പള പരിപാടിയുടെ ഭാഗമായി മണിമുണ്ടയില്‍ പ്രചരണബോര്‍ഡ് സ്ഥാപിക്കാന്‍ എത്തിയപ്പോള്‍ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ് റഹ്മാനെതിരെ കഞ്ചാവ് ലോബി തിരിഞ്ഞത്. മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. മയക്കു മരുന്നിനെതിരെ ഹിദായത്ത് നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ഡ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇതര ക്ലബ്ബുകളെ ഏകോപിപിച്ച് ആഗസ്റ്റ് 16 ന് ഗോള്‍ഡന്‍ റഹ്മാന്റെ നേതത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് കഞ്ചാവ് സംഘം കലികയറി യൂത്ത് ലീഗ് നേതാവിനെതിരെ തിരിഞ്ഞത്.
Keywords: Khanja-maphia-youth-league-attacked-
Post a Comment
0 Comments