ബേഡകം(www.evisionnews.in) : മുന്നാട് പീപ്പിള്‍സ് കോളേജിലെ ക്ലാസ്സ് മുറികളില്‍ സ്ഥാപിച്ച വെബ് ക്യാമറകള്‍ മാറ്റുമെന്ന് എസ്.എഫ്.ഐ നേതൃത്വത്തിന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കി. ഇതനുസരിച്ച് ആദ്യപടിയായി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാക്കാനും തുടര്‍ന്ന് മാറ്റാനും വ്യാഴാഴ്ച രാവിലെ എസ്.എഫ്.ഐ നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായി ഇതു സംബന്ധിച്ച് പി.ടി.എയും ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ എസ്.എഫ്.ഐ യെ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം മീരാ ചന്ദ്രന്‍, ഏരിയാ സെക്രട്ടറി അപ്പൂസ്, പ്രസിഡണ്ട് സജിത്ത് എന്നിവര്‍ സംബന്ധിച്ചു.
സി.പി.എം നേതാവ് പി.രാഘവന്റെ ഉടമസ്ഥതയിലുള്ള കോളേജില്‍ എസ്.എഫ്.ഐ വെബ് ക്യാമറയ്‌ക്കെതിരെ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനായി വെബ് ക്യാമറകള്‍ ഉടന്‍ എടുത്തു മാറ്റാന്‍ ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു.
Keywords: Munnad-college-web-cam-issue-sfi
Post a Comment
0 Comments