Type Here to Get Search Results !

Bottom Ad

ജയിലില്‍ നിന്നിറങ്ങിയ യുവതി പാക്കറ്റ് മദ്യവുമായി വീണ്ടും അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnws.in)  : ചാരായ കേസില്‍ റിമാന്റില്‍ കഴിഞ്ഞ് ഒരാഴ്ച്ച മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങിയ യുവതിയെ പാക്കറ്റ് മദ്യവുമായി പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ ജോളി(44)യെ ആണ് അമ്പലത്തറ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു. 40 പാക്കറ്റ് മദ്യം സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അട്ടേങ്ങാനത്തും പരിസരങ്ങളിലും അനധികൃത മദ്യവില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. സമിതി നല്‍കിയ സൂചന പ്രകാരമാണ് ജോളിയെ മദ്യവുമായി അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.

Keywords: Arrest-news-lady-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad