കാസര്‍കോട് (www.evisionnews.in) : ബൈക്കില്‍ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരനെ അക്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. എട്ടുപേരെ തെരയുന്നു. പാറക്കട്ടയിലെ ഇസാഖ് അഹ്മദ്(19), പാറക്കട്ട റോഡിലെ മുഹമ്മദ് റമീസ്(19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.30ന് ആണ് കേസിനാസ്പദമായ സംഭവം. ചൂരിയില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ മഹേഷിനെ ബൈക്കിലെത്തിയ പത്തുപേര്‍ അക്രമിച്ചുവെന്നാണ് കേസ്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടയിലായിരുന്നു അക്രമം.
Keywords: choori-police-chekking-attack
Post a Comment
0 Comments