ഉപ്പള : (www.evisionnews.in)ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചു.സംഭവം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് സംഘം കയ്യേറ്റം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച വൈകിട്ട് ഉപ്പള ടൗണിലായിരുന്നു സംഭവം.ഉപ്പള ടൗണില്‍ പത്വാടി-റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസരത്ത് നില്‍ക്കുകയായിരുന്ന മൂന്നു പോലീസുകാരില്‍ ഒരാളാണ് അക്രമം നടത്തിയത്.
പൊലീസ് നില്‍ക്കുന്ന സമയത്ത് ഇതുവഴി ബൈക്കില്‍ എത്തിയ രണ്ടു യുവാക്കളെ ഓടുന്ന ബൈക്കില്‍ തന്നെ ലാത്തികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.ഈ ദൃശ്യം മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്ന ഉപ്പള മൂസോടി സ്വദേശി ഖാലിദി(27) നെ പൊലീസ് പൊതുജന മധ്യത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഖാലിദിനെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെതിരെ പ്രതിഷേധവുമായി എത്തി.ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മഞ്ചേശ്വരം സ്റ്റേഷനിലേക്ക് കൊണ്ട് പോയി.പൊലീസ് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചതും,വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Post a Comment
0 Comments