ബേഡകം (www.evisionnews.in) : കോളേജുകളിലെ ക്ലാസ്സ് മുറികളില്‍ ഒരു തരത്തിലും വെബ് ക്യാമറകള്‍ സ്ഥാപിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വൈശാഖ്. ഇതോടെ ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവ് പി.രാഘവന്റെ നിയന്ത്രണത്തിലുള്ള കോളേജ് മാനേജ്‌മെന്റും എസ്.എഫ്.ഐ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലേക്കിറങ്ങും. വ്യാഴാഴ്ച ഉച്ചക്ക് മുമ്പ് മുമ്പ് ക്യാമറകള്‍ എടുത്ത് മാറ്റാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്ന് വൈശാഖ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
ക്ലാസ്സ് മുറികളിലെ വെബ് ക്യാമറ വിരുദ്ധ സമരം എസ്.എഫ്.ഐ നിലപാടാണ്. ഈ സമരം സംബന്ധിച്ച് സി.പി.എമ്മിന്റെ അനുമതിയോ സമ്മതമോ ഇപ്പോള്‍ തേടിയിട്ടില്ല. പാര്‍ട്ടി രാഘവന്റെ കോളേജില്‍ നടത്തുന്ന സമരം സംബന്ധിച്ച് ഇതുവരെ ഒന്നും ആരാഞ്ഞിട്ടില്ല. ചില കോളേജുകളില്‍ സാമൂഹ്യ വിരുദ്ധ ശല്ല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ രാത്രി നേരങ്ങളില്‍ ക്യാമറകള്‍ വെക്കുന്നതിനോട് എസ്.എഫ്.ഐക്ക് വിയോജിപ്പില്ല. വൈശാഖ് നയം വ്യക്തമാക്കി.
Keywords: peoples-college-sfi
Post a Comment
0 Comments