കാഞ്ഞങ്ങാട് (www.evisionnews.in) : സി പി എം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കല്ലൂരാവി പിള്ളേര്‍പീടികയിലെ ഫൈസലിനെ അക്രമിച്ച കേസിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തം. അതേസമയം മുസ്ലിം യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകനായ ഫൈസലിന്റെ അക്രമികളെ പിടികൂടാത്തതിനെതിരെ മുസ്ലിം യൂത്ത് ലീഗും മണ്ഡലം മുസ്ലിം ലീഗും പ്രതികരിക്കുന്നില്ലെന്ന ആക്ഷേപം ശക്തിപ്പെട്ടിട്ടുണ്ട്.
ആറുമാസം മുമ്പാണ് ഫൈസലിന് നേരെ സി പി എം സംഘത്തിന്റെ ആക്രമണമുണ്ടായത്. മാസങ്ങളോളം മംഗളൂരു ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായും സുഖം പ്രാപിച്ചില്ല. അക്രമ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
Keywords: Kalluravi-youth-league-cpim-atatck-accused-not-arrest-
Post a Comment
0 Comments