മംഗളൂരു (www.evisionnews.in) : ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര ഭട്ടിന്റെ മുസ്ലിം വിരുദ്ധ പ്രകോപന പ്രസംഗങ്ങള്‍ക്കെതിരെ മംഗളൂരു കോണ്‍ഗ്രസ്സ് കമ്മിറ്റി പോലീസില്‍ പരാതി നല്‍കി. പ്രഭാകര ഭട്ടിന്റെ പ്രസംഗം ബോധപൂര്‍വ്വവും ദക്ഷിണകര്‍ണ്ണാടക ജില്ലയില്‍ വര്‍ഗ്ഗിയ കലാപം ഇളക്കി വിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യലുമാണ് ലക്ഷ്യമെന്ന് ഡി.കെ.സി.സി അഡ്‌ഹോക്ക് കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കോടിച്ചാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച സുള്ള്യയിലാണ് വിവാദ പ്രസംഗം നടത്തിയത്.
മുസ്ലിംകളുമായി സൗഹൃദം പങ്കിടരുതെന്ന ആര്‍.എസ്.എസ് നേതാവിന്റെ മുന്നറിയിപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഇദ്ദേഹം ഇതിനു മുമ്പും വര്‍ഗ്ഗീയ പ്രസംഗം നടത്തി ജില്ലയിലാകെ കലാപത്തിന് ഇന്ധനം പകര്‍ന്നിരുന്നുവെന്ന് ഇബ്രാഹിം കോടിച്ചാല്‍ പറഞ്ഞു.
Keywords: Rss-against-muslim-congress-manglore-committe-pettition-to-police
Post a Comment
0 Comments