Type Here to Get Search Results !

Bottom Ad

ബൈക്കില്‍ സഞ്ചരിക്കവെ പോലീസുകാരന്റെ ലാത്തി പ്രയോഗം. ഉദ്യോഗസ്ഥനെതിരെ നടപടിവേണം- യൂത്ത് ലീഗ്


ഉപ്പള. (www.evisionnews.in)ഉപ്പള ടൗണില്‍ തിരക്ക് പിടിച്ച നാഷണല്‍ ഹൈവെയിലൂടെ കടന്ന് പോവുകയായിരുന്ന രണ്ട് ബൈക്ക് യാത്രക്കാരെ അപ്രതീക്ഷിതമായി റോഡിലേക്ക് കടന്ന് വന്ന് ലാത്തികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സൈഫുളളാ തങ്ങളും ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാനും ആവശ്യപ്പെട്ടു.
രണ്ട് പേരുടെ ജീവന്‍ തന്നെ അപകടത്തില്‍ പെട്ട് പോകുമായിരുന്ന ഈ പോലീസ്‌കാരന്റെ കാടത്തം നവമാധ്യമങ്ങളില്‍ വീഡിയോ സഹിതം പ്രത്യക്ഷപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. തിരക്ക് പിടിച്ച സമയങ്ങളില്‍ ഹൈവേ പരിശോധനയുടെ പേരില്‍ പോലീസുകാര്‍ യാതൊരു മാന്യതയുമില്ലാതെ പെരുമാറുന്നത് പതിവാണ്. ഇത്തരം നടപടികള്‍ അടിയന്തിരമായി അവസനാപ്പിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

keywords:uppala-police-attack-bike-traveler-youth-league

Post a Comment

0 Comments

Top Post Ad

Below Post Ad