Type Here to Get Search Results !

Bottom Ad

കാസർകോടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ ജനകീയ കൂട്ടായ്മയുണ്ടാകണം- എ എൻ അശോക് കുമാർ


കാസര്‍കോട് :(www.evisionnews.in) കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ജനകീയ കൂട്ടായ്മയുണ്ടാകണമെന്ന് കാസര്‍കോട് ബാര്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കറ്റ്  എ.എന്‍ അശോക് കുമാര്‍. ഇ-വിഷന്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടെന്തേ കേരളത്തിലല്ലേ എന്ന ചോദ്യമുയര്‍ത്തി നടത്തിയ തുറന്ന ചര്‍ച്ചയിലാണ്  എ.എന്‍ അശോക് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത് . മയക്ക് മരുന്ന് മാഫിയയും വര്‍ഗീയതയും കാസര്‍കോടിന് ഒരു പോലെ ഭീഷണിയാണ്. ഇത് കാരണം വൈകുന്നേരം 6 മണി കഴിഞ്ഞാല്‍ കാസര്‍കോട്ട് പൊതു പരിപാടികള്‍ പോലും സംഘടിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
കാസര്‍കോടിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരെ  ജനകീയ കൂട്ടായ്മ രൂപപ്പെടണം . കാസര്‍കോടിന്റെ വികസനത്തിനായുള്ള ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. കാസര്‍കോട്ടെ കുടുംബ കോടതിയില്‍ ജഡ്ജ്മാരില്ലാത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും അടിയതിരമായി പരിഹാരം കാണണമെന്നും അശോക് കുമാര്‍ ആവശ്യപ്പെട്ടു.

keywords : kasragod-evision-second-anniversary-celebration-advt-ashok-kumar

Post a Comment

0 Comments

Top Post Ad

Below Post Ad