Type Here to Get Search Results !

Bottom Ad

കൊല്ലത്ത് ചരക്കുവണ്ടി പാളംതെറ്റി: ട്രെയിന്‍ ഗതാഗതം താറുമാറായി


കൊല്ലം (www.evisionnews.in): കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കുമിടക്ക് മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേക്ക് യൂറിയയുമായി പോവുകയായിരുന്ന വണ്ടിയുടെ ഒമ്പത് ബോഗികളാണ് പാളം തെറ്റിയത്. 

രണ്ടരയോടെ തന്നെ ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും പത്ത് ട്രയിനുകള്‍ പൂര്‍ണ്ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. കന്യാകുമാരി മുംബൈ, തിരുവനന്തപുരം ഹൈദ്രാബാദ് ശബരി എക്സ്പ്രസ് എന്നിവ തിരുനെല്‍വേലി വഴി വഴിതിരിച്ചുവിടും. റെയില്‍വെ റെസ്‌ക്യൂ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. 


അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ പല സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. ഉച്ചയോടെ മാത്രമെ ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. പാളത്തിന്റെ സ്ലീപ്പറുകള്‍ അപകടത്തില്‍ മുറിഞ്ഞു പോയിട്ടുണ്ട്. അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായ അവസ്ഥയിലായിരുന്നു.


Keywords: Kerala-news-train-express-accident-railway
Tags

Post a Comment

0 Comments

Top Post Ad

Below Post Ad