Type Here to Get Search Results !

Bottom Ad

ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തു


കൊച്ചി  (www.evisionnews.in)    :  മുന്‍ ഗതാഗത കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസെടുത്തു.ആരോപണങ്ങളില്‍ ത്വരിത പരിശോധന നടത്തിയ ശേഷമാണ് കേസെടുക്കാന്‍ തീരുമാനമായത്. ഗതാഗത കമ്മീഷണറായിരിക്കെ നടത്തിയ വഴിവിട്ട നടപടികളാണ് അന്വേഷിക്കുന്നത്. വാഹന ഡീലര്‍മാര്‍ക്ക് പിഴ ഇളവ് നല്‍കിയതും മലിനീകരണ പരിശോധനക്ക് വേണ്ടിയുള്ള സോഫ്‌റ്റ്വെയര്‍ വാങ്ങിയതിലെ ക്രമക്കേടും അന്വേഷണ പരിധിയില്‍ വരും.

എല്ലാ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഘടിപ്പിക്കണമെന്ന നിബന്ധന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുന്നോട്ട് വെച്ചത് ഏറെ സംശയത്തിന് ഇടയാക്കിയിരുന്നു.അതിനിടെ ആറ് മാസത്തിനിടെ ടോമിന്‍ ജെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളും വിജിലന്‍സ് പരിശോധനക്ക് വിധേയമാക്കും.

Keywords: Tomin-thachanghery-vigilence-kes

Tags

Post a Comment

0 Comments

Top Post Ad

Below Post Ad