Type Here to Get Search Results !

Bottom Ad

മോദിയുടെ ഉറക്കം കെടുത്തി രാജസ്ഥാന്‍ സ്വദേശി കനയ്യ: അന്ന് പറഞ്ഞ 15ലക്ഷം എവിടെ


ന്യൂഡല്‍ഹി (www.evisionnews.in): ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എപ്പോള്‍ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലക്കാരനായ കനയ്യ ലാല്‍ മോദിയുടെ ഉറക്കെ കെടുത്തുന്നു. വിവരാവകാശനിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനോടാണ് കനയ്യ ലാല്‍ ഈ ചോദ്യം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് വേളയില്‍ വിദേശത്തെ കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നും ഇന്ത്യയിലെ ഓരോ പാവപ്പെട്ടവന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് അപേക്ഷയിലുള്ളത്. ഈ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു. പ്രധാനമന്ത്രിയില്‍ നിന്ന് തന്നെ മറുപടി കിട്ടണമെന്നാണ് കനയ്യ ലാല്‍ ആവശ്യപ്പെടുന്നത്.

രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഴിമതി 90 ശതമാനം വര്‍ധിച്ചു. അതിനാല്‍അഴിമതി അവസാനിപ്പിക്കാന്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പുതിയ നിയമം എപ്പോള്‍ കൊണ്ടുവരുമെന്നും അറിയിക്കണമെന്നതാണ് അപേക്ഷയില്‍ മറ്റൊരു ആവശ്യം.

കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളുടെയും നേട്ടം സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രമാണ് ലഭിക്കുന്നത്. പാവങ്ങള്‍ക്ക് കിട്ടുന്നില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍;വെ ടിക്കറ്റ് നിരക്കില്‍ നല്‍കുന്ന 40 ശതമാനം ഇളവ് പിന്‍വലിക്കാന്‍ പോകുകയാണോ എന്നും അറിയിക്കണമെന്നും ഇയാള്‍ അപേക്ഷയില്‍ ചോദിച്ചിട്ടുണ്ട്.

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറും കൂട്ടുകാരും മോദിയുടെയും സംഘ്പരിവാരിന്റെയും സ്വാസ്ഥ്യം കെടുത്തിയതിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പാണ് മറ്റൊരു കനയ്യ മോദിയെ വട്ടംകറക്കാന്‍ രംഗത്ത് വന്നത്. 


Keywords: newdelhi-news-modi-rajasthani

Tags

Post a Comment

0 Comments

Top Post Ad

Below Post Ad