Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ ഒളിഞ്ഞുനോട്ടത്തിനെത്തിയ പയ്യന്നൂര്‍ സ്വദേശി വീട്ടുകാരുടെ പിടിയില്‍


കാസര്‍കോട്  (www.evisionnews.in)  : വീടിന്റെ രണ്ടാം നിലയില്‍ ഒളിഞ്ഞിരുന്ന യുവാവിനെ വീട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തളങ്കരയ്ക്ക് സമീപത്തെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ സ്വദേശിയായ 27 കാരനെ വീട്ടുകാര്‍ പിടികൂടിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് പിടിയിലായത്. മുറിക്കകത്ത് ഒളിഞ്ഞിരുന്ന യുവാവ് അബദ്ധത്തില്‍ വീട്ടുകാരുടെ മുന്നില്‍പ്പെടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീട്ടിനകത്ത് പൂട്ടിയിട്ടു. പിന്നീട് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ടൗണ്‍ എസ് ഐ വരുണ്‍ ജി കൃഷ്ണ ഇയാളെ കസ്റ്റഡിയിലെടുത്തു. 

ചോദ്യംചെയ്തപ്പോള്‍ താന്‍ പയ്യന്നൂര്‍ സ്വദേശിയാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. നാട്ടില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവ് ബുധനാഴ്ച രാവിലെയാണ് കാസര്‍കോട്ടെത്തിയത്. തളങ്കരയിലെ വീടിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടപ്പോഴാണ് താന്‍ അകത്ത് കയറി ഒളിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. വീട്ടുകാര്‍ പരാതി നല്‍കിയില്ല. ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിനെ വിട്ടയച്ചു.

Keywords: thalangara-news-

Post a Comment

0 Comments

Top Post Ad

Below Post Ad