ബംഗളൂരു (www.evisionnews.in) : കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ റെയില്‍ ബന്ദ് തുടങ്ങി. കന്നഡ ഒക്കൂട്ട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ തടയല്‍.
സമരം ശക്തമായാല്‍ ട്രെയിനുകള്‍ വൈകിയോടും. കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ ഓണാവധിക്ക് നാട്ടില്‍പ്പോയ ബംഗളൂരു മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്. സുരക്ഷ ഉറപ്പായാല്‍ മാത്രം സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്ന നിലാപാടിലാണ് കെ.എസ്.ആര്‍.ടി.സി.
കാവേരി വിഷയത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി നടത്തുന്ന റെയില്‍ ഉപരോധം സമാധാനപരമായിരിക്കുമെന്ന് സമരസമിതി സംഘാടകര്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് റെയില്‍ ബന്ദ്.
കാവേരി നദീജല തര്‍ക്കം കേസ് സുപ്രിം കോടതി പരിഗണിക്കുന്ന 20ാം തിയ്യതി വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും അക്രമങ്ങളില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.
Keywords: Kaveri-Railway-harthal-news-
Post a Comment
0 Comments