കൊല്ലം (www.evisionnews.in) : സ്‌കൂട്ടറില്‍ കാറിടിച്ച് കൊല്ലം കോര്‍പറേഷനിലെ വനിതാ കൗണ്‍സിലറും പിതാവും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്.
ബിജെപി കൗണ്‍സിലറായ കോകില എസ്.കുമാറും പിതാവ് എസ്.സുനില്‍കുമാറും കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ച ശേഷം അഖില്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. രാത്രി തന്നെ പൊലീസ് വാഹനം കണ്ടെത്തിയെങ്കിലും പ്രതി ഒളിവില്‍പോയിരുന്നു. സംഭവസമയത്ത് അഖില്‍ മദ്യപിച്ചിരുന്നെന്നും പരിശോധനയില്‍ ലഹരി സാന്നിധ്യം കണ്ടെത്താതിരിക്കാനുമാണ് ഒളിവില്‍ പോയതെന്നുമാണ് നിഗമനം. മറ്റുപല വാഹനങ്ങളിലും ഉരസിയശേഷമാണ് കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30ഓടെ കാവനാട് ആല്‍ത്തറമുക്കിന് സമീപമായിരുന്നു അപകടം. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് പിതാവിനൊപ്പം ആക്ടീവയില്‍ മടങ്ങുമ്പോള്‍ എതിരെ വന്ന ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവെച്ചും സുനില്‍ കുമാര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
Keywords: Bjp-counciler-death-car-driver-arrested
Post a Comment
0 Comments