Type Here to Get Search Results !

Bottom Ad

പെര്‍ളയിൽ മൂന്നരവയസുകാരനടക്കം മൂന്നുപേരെ തെരുവുനായ കടിച്ചുകീറി


പെര്‍ള: പെര്‍ള ടൗണില്‍ മൂന്നര വയസ്സുള്ള കുട്ടിയടക്കം  മൂന്നുപേര്‍ക്ക്‌ നായ കടിയേറ്റു. പെര്‍ളയിലെ വ്യാപാരി പ്രകാശ്‌ പൈയുടെ മകന്‍ ശ്രീവിഷ്‌ണു (മൂന്നര), ബന്ധുവായ മഹേഷ്‌ (30), കാടമന മാടത്തടുക്കയിലെ അന്‍വര്‍ (17) എന്നിവരെയാണ്‌ തെരുവുനായ കടിച്ചത്‌. പ്രകാശ്‌ പൈയുടെ കടക്കുള്ളിലായിരുന്നപ്പോഴാണ്‌ ശ്രീവിഷ്‌ണുവിനെ നായ കടിച്ചത്‌. ആ സമയത്ത്‌ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മഹേഷിനെയും നായ കടിച്ചു. മൂന്നുപേരും ബദിയഡുക്ക കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ ചികിത്സതേടി.

Post a Comment

0 Comments

Top Post Ad

Below Post Ad