Type Here to Get Search Results !

Bottom Ad

നീര്‍ച്ചാലില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്


ബദിയടുക്ക:(www.evisionnews.in) നീര്‍ച്ചാലില്‍ ആള്‍ട്ടോ കാറിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ടാണ് അപകടം. അമിത വേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നു.
അപകടം കണ്ട് നിരവധിപേര്‍ ഓടിയെത്തിയെങ്കിലും വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകി. ഇതുവഴി വരികയായിരുന്ന ബസ്സിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടവരെ ആദ്യം ബദിയടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചത്.
ഇവിടെ വെച്ച് പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സില്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ സ്ത്രീയുടെ പരിക്ക് നിസാരമാണ്. ഭര്‍ത്താവിന്റെ കാലിനാണ് പരിക്കേറ്റത്.

keywords : neerchal-car-scooter-traveler-injury

Post a Comment

0 Comments

Top Post Ad

Below Post Ad