Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു


പയ്യന്നൂര്‍ (www.evisionnews.in) : കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനിയെ കൈപിടിച്ച് തിരിച്ചും മുഖത്തടിക്കുകയും ചെയ്തശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തു. പയ്യന്നൂര്‍ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ പുളിങ്ങോം, കോളിച്ചാല്‍ സ്വദേശിനിയായ 20 കാരിയാണ് അക്രമത്തിന് ഇരയായത്.

തിങ്കളാഴ്ച കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് സമരമായിരുന്നതിനാല്‍ ക്ലാസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഹോസ്റ്റലിലേക്ക് നടന്നുപോവുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വിദ്യാര്‍ത്ഥിനിയുടെ കൈപിടിച്ച് തിരിക്കുകയും മുഖത്തടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം ഒരു പവന്‍ മാലയും കാല്‍പവന്‍ മോതിരവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിനി ബഹളം വെച്ച് ആളെകൂട്ടുന്നതിനിടയില്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

ഹിന്ദി കലര്‍ന്ന മലയാളം സംസാരിക്കുന്നവരാണ് അക്രമികളെന്ന് സംശയിക്കുന്നതായി വിദ്യാര്‍ത്ഥിനി മൊഴി നല്‍കി.

Keywords: Student-gold-ornements-theft

Tags

Post a Comment

0 Comments

Top Post Ad

Below Post Ad