Type Here to Get Search Results !

Bottom Ad

മാങ്ങാട് ബാരയിലെ സി.പി.എം.പ്രവര്‍ത്തകന്റെ കൊല; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു


ഉദുമ (www.evisionnews.in) : 2013 ലെ തിരുവോണ നാളില്‍ സി.പി.എം. നേതാവ് ഉദുമ മാങ്ങാട് ബാരയിലെ എം.ബി. ബാലകൃഷ്ണനെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവായി.തലശ്ശേരിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കെ.വിശ്വനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതോടെ വര്‍ഷങ്ങള്‍ക്കു ശേഷം ബാലകൃഷ്ണന്‍ കൊലക്കേസിന്റെ വിചാരണ ആരംഭിക്കാന്‍ അരങ്ങൊരുങ്ങി. 

കെ.കുഞ്ഞിരാമന്‍ എം.എല്‍.എ മുഖേന ബാലകൃഷ്ണന്റെ ഭാര്യ അനിത നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. 2013 സെപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രിയാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഒരു മരണവീട്ടില്‍ പോയി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നുവെന്നാണ് കേസ്. കേസില്‍ കൊണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രജിത്ത്, ശ്യാം തുടങ്ങിയ പ്രതികളെയെല്ലാം അറസ്റ്റു ചെയ്യുകയും പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

പ്രമാദമായ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബാലകൃഷ്ണന്റെ ഭാര്യ അനിത സംസ്ഥാന ആഭ്യന്തരവകുപ്പിനു അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ കണക്കിലെടുത്ത് വിചാരണ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ കേസ് കോടതി മാറ്റി വയ്ക്കുകയായിരുന്നു. അനിത നല്‍കിയ അപേക്ഷ രണ്ടു തവണ തള്ളി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെ കേസിന്റെ വിചാരണ തുടങ്ങാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.

Keywords: Mangad-bara-cpm-murder

Post a Comment

0 Comments

Top Post Ad

Below Post Ad