Type Here to Get Search Results !

Bottom Ad

പരപ്പയില്‍ മക്കള്‍ക്കു വിഷംകൊടുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in) : ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മക്കളെ വിഷംകൊടുത്ത് കൊല്ലാന്‍ ശ്രമിച്ച ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ട്, പരപ്പ, ചുള്ളിയിലെ സാജു കെ ജോയി(39)യെ ആണ് വെള്ളരിക്കുണ്ട് പോലീസ് തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെച്ചൊല്ലി ഭാര്യയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ഭാര്യ ആശുപത്രിയിലായിരിക്കെ രണ്ട് മക്കള്‍ക്കും വിഷംകൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സാജു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അവശനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട സാജു കെ ജോയ് തിങ്കളാഴ്ച ആശുപത്രി വിട്ട ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Parappa-suicide-attempt-after-poison-to-childs

Post a Comment

0 Comments

Top Post Ad

Below Post Ad