മഞ്ചേശ്വരം (www.evisionnews.in) : കര്‍ണാടകയില്‍ നിന്ന് കാസര്‍ക്കോട് ഭാഗത്തേക്ക് മണല്‍കടത്ത് നടത്തുന്ന മാഫിയ സംഘത്തിന് ലക്ഷങ്ങള്‍ മതിക്കുന്ന ടോറസ് ലോറി നഷ്ടപ്പെട്ടാലും ഒരു ചുക്കും സംഭവിക്കില്ലെന്ന നയം പോലീസ് അധികൃതരില്‍ അതിശയം ഉളവാക്കുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മണല്‍ക്കടത്തിയ രണ്ട് ഡസനോളം ലോറികള്‍ പോലീസ് പിടിച്ചെടുത്തതായാണ് പറയപ്പെടുന്നത്. ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വോര്‍ക്കാടി, കടമ്പാര്‍ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടെയില്‍ അഞ്ച് ടോറസ് ലോറികളാണ് മഞ്ചേശ്വരം പോലീസ് പിടിച്ചെടുത്തത്.മഞ്ചേശ്വരം എസ്.ഐ പി. പ്രമോദാണ് മണല്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്.
ലോറിയിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പിയിലെ വി. ശശി(52), പുത്തൂര്‍ ഉപ്പിനങ്ങാടിയിലെ ബി.എച്ച്. സക്കറിയ, തിരുപുറം കുളങ്കരയിലെ പി. സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ലോറി ജീവനക്കാരെ അന്വേഷിച്ചു വരികയാണ്.
Keywords: Sand-maphia-torress-arrested
Post a Comment
0 Comments