Type Here to Get Search Results !

Bottom Ad

നടപടികളും ബോധവല്‍ക്കരണവും മഹല്ലുകളുടെ ഉത്തരവാദിത്വം-ടി.ഇ അബ്ദുല്ല.

കാസര്‍കോട് ;(www.evisionnews.in) വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട് വര്‍ധിച്ച്‌വരുന്ന അനാചാരങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തേണ്ടതും, നടപടി എടുക്കേണ്ടതും ബന്ധപ്പെട്ട മഹല്ലുകളാണെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.ഇ അബ്ദുല്ല പറഞ്ഞു. ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈക്ക് റൈസിംഗ, ഡീ.ജെ, പണം വാങ്ങല്‍ തുടങ്ങിയ ആഭാസങ്ങള്‍ വ്യാപകമായ സമയത്ത് സംയുക്ത ജമാഅത്ത് മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴും ഉദ്‌ബോധനങ്ങള്‍ക്ക് ഒട്ടും കുറവില്ല. സമൂഹമാണ് മാറി ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹല്ലുകളിലെ ഖത്തീബുമാരും കമ്മിറ്റി ഭാരവാഹികളും മുന്‍കൈ എടുത്താല്‍ മാത്രമേ ഇതിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളു. കൊല്ലമ്പാടി ജമാ-അത്ത് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന നിയന്ത്രണങ്ങള്‍ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad