കാസര്‍കോട്:(www.evisionnews.in) ഹിന്ദു ഐക്യ വേദി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂരിന് നേരെ എസ്ഡിപിഐയുടെ വധഭീഷണി. ഐഎസ്-ലൗജിഹാദ് വിരുദ്ധ ധര്‍മ്മരക്ഷാ ജില്ലാ സംയോജകന്‍ കൂടിയാണ് ഷിബിന്‍. എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഷിബിന്‍ തുക്കരിപ്പൂരിനെതിരെയുള്ള നീക്കങ്ങളെ സംബന്ധിച്ച് നടന്ന ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചൂട്ട ഫൈസലെന്ന് വിളിക്കുന്ന ഫൈസല്‍ ബിജെപി അനുഭാവിയായ വ്യക്തിയോട് പറഞ്ഞതായാണ് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫൈസലിന്റെ പിതാവ് എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണ്. തൃക്കരിപ്പുര്‍ പടന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസിലേക്ക് 17 പേരെ റിക്യൂട്ട് ചെയ്ത വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ഷിബിന്‍ സ്വീകരിച്ച പരസ്യമായ നിലപാടുകളും പ്രസംങ്ങളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. ജില്ലയില്‍ നടക്കുന്ന അനധികൃതമായ പള്ളി നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമ പോരാട്ടങ്ങള്‍ നടത്തുകയും ജനകീയ സമരങ്ങള്‍ ഷിബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയും പണി നിര്‍ത്തി വെയ്പ്പിക്കുകയും ചെയ്തിരുന്നു. ഷിബിനെ മുമ്പ് മൂന്ന് തവണ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നതായും പരാതിയില്‍ പറയുന്നു. സംഭവം ഗൗരവത്തിലെടുത്ത പോലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
keywords : hindu-aikyavedi-sdpi-shibin-police

Post a Comment
0 Comments