Type Here to Get Search Results !

Bottom Ad

സുള്ള്യയില്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊല; സ്വത്ത് തര്‍ക്കമെന്ന് സൂചന, യുവാവ് കസ്റ്റഡിയില്‍

സുള്ള്യ (www.evisionnews.in): സുള്ള്യയിലെ കോണ്‍ഗ്രസ് നേതാവ് ഇസ്മായില്‍ നെല്യമജലുവിനെ വെള്ളിയാഴ്ച ഉച്ചക്ക് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. സുള്ള്യക്കടുത്ത ഇര്‍വനടുക്കയിലെ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് കാറിനടുത്തേക്ക് നീങ്ങുമ്പോഴായിരുന്നു അക്രമം. 

കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ കരാവലി മേഖലാ പ്രസിഡന്റും മുന്‍ താലൂക്ക് പഞ്ചായത്തംഗവുമായിരുന്നു. സിദ്ദീഖ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് നേതാവും ബെല്ലാരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഭാര്യ വഹീദയും ഇസ്മാഈലും രണ്ടുവര്‍ഷം മുമ്പും ആക്രമണത്തിനിരയായിരുന്നു. ഈ കേസില്‍ സിദ്ദീഖ് എന്ന യുവാവ് അറസ്റ്റിലാവുകയും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഇരുവരും ഏറെക്കാലം ചികിത്സയിലായിരുന്നു. പൂര്‍വ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്വത്ത് തര്‍ക്കമാണ് കൊലക്ക് കാരണമെന്നും സൂചനയുണ്ട്.

Keywords: Karnataka-news-case-manglore-congress-custody

Post a Comment

0 Comments

Top Post Ad

Below Post Ad