Type Here to Get Search Results !

Bottom Ad

സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം (www.evisionnews.in): സെക്രട്ടേറിയറ്റിന് മുന്നില്‍ പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. എം.ജി റോഡില്‍ മന്ത്രി കെ. രാജു സഞ്ചരിച്ച കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തിനിടെയാണ് സംഭവം. സമരവേദിക്ക് മുന്നിലൂടെ പോകുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ പത്ത് മിനിറ്റോളം റോഡില്‍ തടഞ്ഞുവെച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ഉപരോധിക്കുകയാണ്.

സ്വാശ്രയ കോളജുകളെ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരത്തിനിടെയാണ് മന്ത്രി രാജുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞത്. അപ്രതീക്ഷിതമായ അക്രമമാണ് തനിക്കെതിരെ നടന്നതെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു.

അതേസമയം, സുരക്ഷ ഒരുക്കുന്നതില്‍ പറ്റിയ വീഴ്ച്ച മറക്കാനാണ് സമരപ്പന്തലില്‍ കയറി പോലീസ് അക്രമമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമരവേദിയിലെത്തി. സമരക്കാര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രകടനമായെത്തി. ഇവിടെ സ്ഥാപിച്ച ഇടതു പക്ഷ സംഘടനകളുടെ ഫ്ളക്സുകളും പോസ്റ്ററുകളും നശിപ്പിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad