Type Here to Get Search Results !

Bottom Ad

കെ.എസ്.ഇ.ബി ഓഫീസ് അക്രമിച്ച കേസ്: 30 പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ 30 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പെരുന്നാള്‍ ദിവസം രാത്രിയാണ് വൈദ്യുതി സെക്ഷന്‍ ഓഫീസിന് നേരെ അക്രമം ഉണ്ടായത്. ഓഫീസില്‍ അതിക്രമിച്ചു കയറുകയും ഫര്‍ണ്ണിച്ചറുകളും ജനല്‍ ഗ്ലാസുകളും തകര്‍ക്കുകയും ഫയലുകള്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തതിനാണ് കേസ്. പെരുന്നാള്‍ ദിവസം രാത്രി വൈദ്യുതി മുടങ്ങിയതിന് ബൈക്കുകളിലും കാറിലുമെത്തിയ സംഘം ഓഫീസ് അക്രമിച്ചുവെന്ന പരാതിയിലാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad