Type Here to Get Search Results !

Bottom Ad

നാലുവരിപ്പാത; ഹൊസങ്കടിയിലും കാസര്‍കോട്ടും മേല്‍പ്പാലം ഒഴിവാക്കി തുരങ്കങ്ങള്‍ നിര്‍മിക്കും


കാസര്‍കോട് (www.evisionnews.in): നാലുവരിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവൃത്തികള്‍ കാസര്‍കോട് ജില്ലയിലും തീവ്രഗതിയിലായിരിക്കെ മേല്‍പ്പാലങ്ങള്‍ ഒഴിവാക്കി മഞ്ചേശ്വരത്തെ ഹൊസങ്കടിയിലും കാസര്‍കോട് നഗരത്തിലും തുരങ്കം നിര്‍മിച്ച് വാഹന ഗതാഗതം തീര്‍ക്കാന്‍ ദേശീയ പാത അതോറിറ്റി ആലോചിക്കുന്നു. ഇതിന്റെ സാധ്യത തേടി നാലുവരിപ്പാത നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂണിറ്റിന്റെ ടെക്‌നിക്കല്‍ ടീം ഉടന്‍ കാസര്‍കോടും ഹൊസങ്കടിയിലുമെത്തി പരിശോധന നടത്തും. 

നേരത്തെ കറന്തക്കാട് മുതല്‍ നുള്ളിപ്പാടി വരെ മേല്‍പ്പാലം വഴി നാലുവരിപ്പാത നിര്‍മിക്കാനായിരുന്നു ആലോചനകള്‍ (www.evisionnews.in). എന്നാല്‍ ഈ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും എടുപ്പുകളും പൊളിച്ചുനീക്കേണ്ടിവരുന്നതും സ്ഥലമെടുപ്പും മറ്റു നടപടികളും മൂലം മേല്‍പ്പാല പദ്ധതി വിജയകരമാവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നഗര മധ്യത്തിലൂടെ അണ്ടര്‍പാസ് നിര്‍മിക്കാന്‍ ആലോചനകള്‍ തുടങ്ങിയത്. 

കറന്തക്കാട്ടെ ഫയര്‍ഫോഴ്‌സ് പരിസരത്ത് നിന്ന് തുടങ്ങി നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിക്ക് സമീപം അവസാനിപ്പിക്കുന്ന നിലയിലായിരിക്കും അണ്ടര്‍പാസ് വരുന്നത്. ഹൊസങ്കടിയില്‍ ഏക്കറുകള്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ബങ്കര മഞ്ചേശ്വരം ചെക്ക് പോസ്റ്റ് സംയോജിത ചെക് പോസ്റ്റാക്കി  (www.evisionnews.in)ഉയര്‍ത്തുന്നതോടെ ഇവിടെയും മേല്‍പ്പാലത്തിന് പ്രസക്തിയില്ലാതാവുമെന്നാണ് എന്‍എച്ച് അതോറിറ്റിയുടെ നിഗമനം. ഇതിനാലാണ് ഹൊസങ്കടിയില്‍ നിന്ന് തുരങ്കംനിര്‍മിച്ച് നാലുവരിപ്പാതക്ക് വഴിയൊരുക്കാന്‍ ആലോചനകള്‍ മുറുകുന്നത്. കാസര്‍കോട് ജില്ലയിലെ നാലുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഡിസംബറോടെ തുടങ്ങാനുള്ള തീവ്രയത്‌നത്തിലാണ് എന്‍.എച്ച് അതോറിറ്റി എന്ന് ഇവിഷന്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

തലപ്പാടി മുതല്‍ കാലിക്കടവുവരെ 86 കിലോമീറ്ററാണു ജില്ലയില്‍ ദേശീയപാതയുള്ളത്. നിലവിലെ പാതയുടെ വീതി ഏഴുമീറ്റര്‍ മുതല്‍ 7.20 വരെ. അതു നാലുവരിയായി വികസിപ്പിക്കുന്നതിനു 110 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 2009ല്‍ നിര്‍ദേശിച്ച പദ്ധതിപ്രകാരം 45 മീറ്റര്‍ വീതിയിലാണ് പാത നിര്‍മാണം. 270 ഹെക്ടര്‍ ഭൂമി  (www.evisionnews.in)ദേശീയപാത വിഭാഗത്തിനുണ്ട്. ഏറ്റെടുക്കാനുള്ള 110 ഹെക്ടറില്‍ 68 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. 35 ഹെക്ടര്‍ ഭൂമി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള വിജ്ഞാപനം നിലവില്‍ വന്നു. 


Keywords: Kasaragod-news-four-line-national-highway




Post a Comment

0 Comments

Top Post Ad

Below Post Ad