Type Here to Get Search Results !

Bottom Ad

കോഴിക്കോട് സുരക്ഷാവലയത്തില്‍: നരേന്ദ്രമോദി വൈകിട്ടോടെ കരിപ്പൂരിലിറങ്ങും

കോഴിക്കോട് (www.evisionnews.in): ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വൈകിട്ട് കോഴിക്കോട് എത്തും. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഞായറാഴ്ച ദേശീയ കൗണ്‍സില്‍ യോഗത്തിലും പങ്കെടുക്കും.

ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയിലെത്തും. തുടര്‍ന്ന് കടപ്പുറത്ത് നാലു മണിക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പത്ത് ലക്ഷത്തോളം പേരെയാണ് പൊതുസമ്മേളനത്തില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഉറി ഭീകാരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറെ രാഷ്ട്രീയ പ്രധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുസമ്മേളനത്തിന് ശേഷം തളി സാമൂതിരി സ്‌കൂളില്‍ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മരടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, 11 പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, എന്‍.ഡി.എ നേതാക്കളും കടപ്പുറത്തെ വേദിയിലുണ്ടാകും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad