Type Here to Get Search Results !

Bottom Ad

ജില്ലയിലെ ആദ്യ ഗ്രാമീണകോടതി വെസ്റ്റ് എളേരിയില്‍

നീലേശ്വരം (www.evisionnews.in): സംസ്ഥാനത്ത് അനുവദിച്ച അഞ്ചു ഗ്രാമീണ കോടതികളില്‍ ഒന്ന് വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയില്‍ ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങും. ജില്ലയിലെ ആദ്യത്തെ ഗ്രാമീണ കോടതിയാണിത്. ഭീമനടി ബസ് സ്റ്റാന്റിനോടു ചേര്‍ന്നുകിടക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ രണ്ടാം നിലയിലാണ് കോടതിവരുന്നത്. കോടതിക്കാവശ്യമായ കെട്ടിടവും മറ്റു അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്താണ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. 

പരപ്പ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളും ഗ്രാമീണ കോടതിയുടെ പരിധിയില്‍ വരും. ഉദ്ഘാടനം വിപുലമായി നടത്തുന്നതിനു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.രാജന്‍ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

സ്വാഗതസംഘം രൂപീകരണ യോഗം എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ആര്‍.ചാക്കോ, കെ.ജെ.വര്‍ക്കി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.സി.ജോസ്, ടി.സി.രാമചന്ദ്രന്‍, സി.പി.സുരേശന്‍, ദുല്‍ഖിഫിലി, പഞ്ചായത്ത് സെക്രട്ടറി സി.ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad