കാസര്‍കോട് (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുതിയ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ഓഫ് ഇന്ത്യ (സിജി) യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ സെപ്തംബര്‍ 25ന് രണ്ടു മണിക്ക് കാസര്‍കോട് സിറ്റി ടവറില്‍ നടക്കും.
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ശാസ്ത്രജ്ഞനുമായ ഡോ. അബൂബക്കര്‍ സംബന്ധിക്കും. ഡോ. അഷില്‍. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ബീഫാത്തിമ ഇബ്രാഹിം, മാഹിന്‍ കേളോട്ട്, എം.വി ബാലകൃഷണന്‍, ഡോ. അബദുല്‍ ജലീല്‍, എന്‍.എ അബൂബക്കര്‍, ഹംസ പാലക്കി, ദീപ പേരൂര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, വിവിധ യുവജന സംഘടന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Post a Comment
0 Comments