ബദിയടുക്ക (www.evisionnews.in): ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടായിട്ടും കാടുമൂടി അകത്തു കയറാനാകാതെ യാത്രക്കാര്‍ ദുരിതംപേറുന്നു. കുമ്പള റോഡരികിലെ കോണ്‍ക്രീറ്റ് ചെയ്ത ബസ് കാത്തിരിപ്പു കേന്ദ്രമാണ് കാടുമൂടി കെട്ടി ഉപയോഗശൂന്യമായിക്കിടക്കുന്നത്. കുറ്റിക്കാടുകള്‍ നിറഞ്ഞതും അകം വൃത്തിയാക്കാത്തതുമായതോടെ മഴയും വെയിലുമേറ്റ് റോഡ് കാത്തിരിപ്പു കേന്ദ്രമാക്കിയിരിക്കുകയാണ് യാത്രക്കാര്‍.
ബസ് സ്റ്റാന്റിനു സമീപത്തെ കാത്തിരിപ്പുകേന്ദ്രമാണ് ശുചീകരിക്കാതെ കിടക്കുന്നത്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പൊലീസ് ക്വാര്‍ട്ടേഴ്‌സ് എന്നിവ ഇതിനു സമീപമാണ്. ഇഴജന്തുക്കളെ ഭയന്നു കുറ്റിക്കാടുകളിലൂടെ അകത്തുകയറുന്നതു ഭയക്കുകയാണ് യാത്രക്കാര്‍. ബസ് കാത്തിരിപ്പുകേന്ദ്രം ശുചീകരിച്ചു സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Keywords: Kasaragod-news-bustand-badiyadukka-kumbla

Post a Comment
0 Comments