കാസര്‍കോട്.(www.evisionnews.in)വിവാഹം ലളിതമായി നടത്താനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ജമാഅത്ത് കമ്മിറ്റികള്‍ വിവാഹ വീടുകളില്‍ നല്‍കണമെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി കാപ്പില്‍ കെ.ബി.എം ശരീഫ് .ഇ-വിഷന്‍ ന്യൂസിന്റെ 'അതിര് വിടുന്നുണ്ടോ ആഘോഷങ്ങള്‍' എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ആര്‍ഭാടങ്ങളില്ലാതെ വളരെ ലളിതമായി വിവാഹങ്ങള്‍ നടത്തണമെന്നാണ് ഇസ്ലാം പറയുന്നത്.ഇതിന് വിപരീതമായി ഇന്ന് വിവാഹങ്ങള്‍ ആഘോഷങ്ങളുടേയും ആര്‍ഭാടങ്ങളുടേയും വേദിയായി മാറുകയാണ്.
വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിക്കുന്ന ആഘോഷ പരിപാടികള്‍ നടത്തുന്നത് ഒഴിവാക്കണം.വരനെ റാഗിങ് ചെയ്യുന്നത് വിവാഹ വീടുകളിലെ പതിവുകാഴ്ചകളാണ്.ഇത് അവസാനിപ്പിക്കണം.ചെറുപ്പക്കാര്‍ ഇത്തരത്തിലുള്ള അനിസ്ലാമികമായ മാര്‍ഗങ്ങളില്‍ നിന്നും മാറിചിന്തിക്കണം.
ഇസ്ലാമിനെ മറ്റുള്ള മതങ്ങളില്‍ നിന്നും ഏറ്റവും നല്ല മതമായി കാണിക്കുവാനുള്ള മഹത്വം ഉണ്ടാക്കിയെടുക്കേണ്ടത് സമുദായത്തിന്റെ കടമായണ്.വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നീതിപീഠങ്ങളെ സമീപിക്കുന്ന അവസ്ഥ സമുദായത്തിന് ഉണ്ടാവാനിടവരരുത്.വിവാഹത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങള്‍ക്കെതിരെ ജില്ലയിലെ സംയുക്ത ജമാഅത്ത് കമ്മിറ്റികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ.ബി.എം ശരീഫ് പറഞ്ഞു.
Keywords:marriage-debt-kbm-shereef
Keywords:marriage-debt-kbm-shereef

Post a Comment
0 Comments