നീലേശ്വരം (www.evisionnews.in) : വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന കാമുകി മരിച്ച വിവരമറിഞ്ഞ് കാമുകന്‍ മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. വെള്ളരിക്കുണ്ട് പോലീസ് പരിധിയില്‍ പരപ്പ പുലിയംകുളം നെല്ലുകര പട്ടികവര്‍ഗ്ഗ കോളനി വാസികളുടെ മക്കളാണ് ആത്മഹത്യചെയ്തത്.
കോളനിയിലെ ബാലകൃഷ്ണന്‍-കുമ്പ ദമ്പതികളുടെ മകളും ബാനം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ രാധികയാണ് ഒമ്പത് ദിവസം മുമ്പാണ് പ്രണയം മുടക്കാന്‍ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് ഞായറഴ്ച രാത്രി രാധിക മരിച്ചു. ഈ വിവരമറിഞ്ഞ പരേതനായ അമ്പാടിയുടെയും തമ്പായിയുടെയും മകന്‍ നന്ദകുമാര്‍ കോളനിക്ക് സമീപമുള്ള മരത്തില്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് കാമുകന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Suicide-news-parappa-

Post a Comment
0 Comments