Type Here to Get Search Results !

Bottom Ad

മദ്യപിച്ച് നിയമ വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ ഓട്ടോറിക്ഷകള്‍ ഇടിച്ചിട്ട് ഒരാള്‍ മരിച്ചു


ചെന്നൈ (www.evisionnews.in): മദ്യപിച്ച് നിയമ വിദ്യാര്‍ത്ഥി ഓടിച്ച വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് ഇരച്ചുകയറി വന്‍അപകടം. ചെന്നൈയിലെ കത്തീഡ്രല്‍ റോഡിലാണ് സംഭവം. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലപ്പെട്ടു. യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അറുമുഖന്‍ എന്ന ഓട്ടോഡ്രൈവറാണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് പോര്‍സ്ച്ചെ കാറിലെത്തിയ വികാസ് വിജയാനന്ദ് (22) എന്ന നിയമ വിദ്യാര്‍ത്ഥിയാണ് അപകടം സൃഷ്ടിച്ചത്. ഇയാളുടെ വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷക്കുള്ളില്‍ ഡ്രൈവര്‍ അറുമുഖന്‍ കിടന്നുറങ്ങുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അറുമുഖന്‍ മരിച്ചിരുന്നു. സംഭവത്തില്‍ വികാസ് വിജയാനന്ദിനെ പോലീസ് അറസ്റ്റു ചെയ്തു. കാറിന്റെ മുന്‍വശവും ഓട്ടോറിക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

Keywords: chennai-news-driver-arumukhan-porche-accident

Tags

Post a Comment

0 Comments

Top Post Ad

Below Post Ad