Type Here to Get Search Results !

Bottom Ad

പുല്ലൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


അമ്പലത്തറ (www.evisionnews.in): പുല്ലൂരില്‍ കണ്ടെയിനര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റ ചരക്ക് ലോറി ഡ്രൈവറെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ എതിരെ വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.


Keywords: Kasaragod-news-police-ambalathara-monday-lorry-accident

Post a Comment

0 Comments

Top Post Ad

Below Post Ad